എസ്. എസ്. എൽ. സി ഡേ നൈറ്റ് പഠനക്യാമ്പ് ആരംഭിച്ചു
തൊണ്ടർനാട്: എം ടി ഡി എം ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷകൾക്കുള്ള തെയ്യാറെടുപ്പിന്റെ ഭാഗമായി രാവിലെ 8മണിമുതൽ രാത്രി 8 മണി വരെ നീണ്ടുനിൽക്കുന്ന വിജയപഥം ഡേ നൈറ്റ് ക്യാമ്പിന്റെ ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് എം പ്രമോദ് നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ടി. മൊയ്തു ആദ്യക്ഷത വഹിച്ച പരിപാടിയിൽഗ്രാമ പഞ്ചായത്ത് മെമ്പർമാരായ മുഹ്സിൻ, ആബിദ എന്നിവർ ആശംസകൾ നേർന്നു.സ്കൂൾ ഹെഡ് മാസ്റ്റർ ബിജു പി ടി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സജി മാഷ് ക്യാമ്പ് വിശദീകരണവും നടത്തി.





Leave a Reply