അഖിലേന്ത്യാ വോളിബോൾ ടൂർണ്ണമെന്റ് 21 മുതൽ കെല്ലൂരിൽ
മാനന്തവാടി: വയനാട് ജില്ലാ വോളി ബോൾഅസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൾ ഇന്ത്യാ വോളിബാൾ ടൂർണ്ണമെന്റ് ജനുവരി 21, 22, 23,(ബുധൻ, വ്യാഴം, വെള്ളി)തിയ്യതികളിൽ നടത്തപ്പെടും.
കെല്ലൂർ പാരഡൈസ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്ന ടൂർണ്ണമെന്റിന്റെ ഫണ്ട്സമാഹരണത്തിന്റെ ഉൽഘാടനം കെല്ലൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ആയ ങ്കി നാസർ ഹാജിയിൽ നിന്നും സംസ്ഥാന വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് പി.ബി ശിവൻ സ്വീകരിച്ച് കൊണ്ട് നിർവ്വഹിച്ചു ജില്ലാ പ്രസിഡണ്ട്ഹമീദ് കൊച്ചി, കീപ്രത്ത് മമ്മൂട്ടി, തുരുത്തിയിൽ ഷമീർ ഹക്കീം പൊന്നാരൻ ഹാരിസ് എൻ, അബ്ദുള്ള എന്നിവ സംബന്ധിച്ചു.
ടൂർണ്ണമെന്റിൽ കേരള പോലീസ്, കെ.എസ്.ഇ.ബി, തിരുവനന്തപുരം, കൊച്ചിൻ കംസ്റ്റസ്, ഇൻകം ടാക്സ് ചെന്നൈ, തുടങ്ങിയ ടീമുകൾപങ്കെടുക്കും. ഇന്ത്യൻ താരങ്ങളായ മുത്തുസ്വാമി,അശ്വിൻ ജോൺ ജോസഫ്, മുജീബ് എം.സി,എറിൻ വർഗ്ഗീസ്,സൈതു തുടങ്ങിയവർ വിവിധ ടീമുകൾക്കായി സ്റ്റേഡിയത്തിൽ ഇറങ്ങും





Leave a Reply