വീൽചെയർ നൽകി
മുത്തുമാരി: തിരുനെല്ലി പഞ്ചായത്ത് 19-ാം വാർഡ് മുത്തുമാരിയിലെ പ്ലാമൂല ഉന്നതിയിലെ ഉണ്ണികൃഷണന് 1-ാം വാർഡ് മെമ്പർ സജിത ഉണ്ണികൃഷണൻ വീൽ ചെയർ നൽകി. ബിജെപി തിരുനെല്ലി പഞ്ചായത്ത് കൂട്ടായ്മ പണം സ്വരൂപിച്ച് വാങ്ങിയ വീൽചെയറാണ് മെമ്പർ നൽകിയത്. ചടങ്ങിൽ കർഷകമോർച്ച ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ തൃശ്ശിലേരി, ന്യൂനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി ഡയസ് തോമസ്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡൻ്റ് ജോർജ്,ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി വിജിഷ സജീവൻ,വി.എൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply