April 25, 2026

മദ്യവിൽപ്പനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു

0
IMG_20260116_193850
By ന്യൂസ് വയനാട് ബ്യൂറോ

 

കാക്കവയൽ : കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ ടി യും സംഘവും കാക്കവയൽ തെനേരി ഭാഗത്ത് നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിനും വിൽപ്പനക്കുവേണ്ടി മദ്യം സൂക്ഷിച്ച കുറ്റത്തിനും ഒരാളെ അറസ്റ്റ് ചെയ്തു. കാക്കവയൽ തെനേരി സ്വദേശി വട്ടോലിൽ വീട്ടിൽ ജോസഫ് (67) നെയാണ്എ ക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എക്സൈസ് ഇൻ്റലിജൻസിൽ നിന്നും ഉള്ള വിവരവും ഉണ്ടായിരുന്നു.

ഇയാളിൽ നിന്നും 3.700 ലിറ്റർ വിദേശമദ്യവും മദ്യവിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും , മദ്യവിൽപ്പനക്കായി ഉപയോഗിച്ച മൊബൈൽ ഫോണും പിടിച്ചെടുത്തു .

പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ , അനന്തുമാധവൻ , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വിബിത, പ്രസന്ന എന്നിവർ പങ്കെടുത്തു.

മദ്യവിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *