അഖില വയനാട് മെഗാ ക്വിസ് മത്സരം നടത്തി
ബത്തേരി: അസംപ്ഷൻ എ യു പി സ്കൂളിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് അഖില വയനാട് മെഗാ ക്വിസ് മത്സരം നടത്തി. വയനാട് ജില്ലയിലെ പൊതുജനങ്ങൾക്കും സർക്കാർ,എയ്ഡഡ് വിദ്യാലയങ്ങളിലെ യുപി വിഭാഗം വിദ്യാർത്ഥികൾക്കും ആയിട്ടാണ് മത്സരം നടത്തിയത്. യുപി വിഭാഗത്തിൽ നടവയൽ സെന്റ് തോമസ് ഹൈസ്കൂളിലെ മുഹമ്മദ് അമിൻ ഷാ, ഇബാദിയ നൗറിൻ കെ എസ് എന്നിവർ ഒന്നാം സ്ഥാനവും പനമരം ഗവൺമെന്റ് ഹൈസ്കൂളിലെ അഭിഷ്മ പി എസ് , അഭിരാം ഗോപാൽ എന്നിവർ രണ്ടാം സ്ഥാനവും വാളവയൽ ഗവൺമെന്റ് ഹൈസ്കൂളിലെ സായ് കൃഷ്ണ, നിനവ് രമിത്, എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പൊതുവിഭാഗത്തിൽ ഷിനു ജോർജ്ജ് (പുൽപള്ളി) ഒന്നാം സ്ഥാനവും ഡോ. പ്രിൻസി അലൻ(കൊളഗപ്പാറ) രണ്ടാം സ്ഥാനവും ദിവ്യ പി ഡി(തോട്ടാമൂല) മൂന്നാം സ്ഥാനവും നേടി. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് യഥാക്രമം 3001, 2001,1001 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. ഹെഡ്മാസ്റ്റർ ഷോജി ജോസഫ്, പ്ലാറ്റിനം ജൂബിലി കൺവീനർ റ്റിജി ചെറുതോട്ടിൽ, പിടിഎ പ്രസിഡൻ്റ് ഷിനോജ് പാപ്പച്ചൻ, മദർ പി ടി എ പ്രസിഡന്റ് പ്രജിത രവി എന്നിവർ സംസാരിച്ചു. ട്രീസ തോമസ്, അനു വി ജോയ്,സി. ലിൻസി പോൾ, സ്വപ്ന പി ജെ, ജെന്നി കെ എൽ, ഐവി സെബാസ്റ്റ്യൻ,ഗീതു,ലിൻസി ലുക്കോസ്, സി. സവിത തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply