May 1, 2026

ഏഴാം ക്ലാസ്സുകാരിയുടെ ആത്മഹത്യയിൽ പരാതിയുമായി കുടുംബം

0
IMG_20260121_153550
By ന്യൂസ് വയനാട് ബ്യൂറോ

 

പീച്ചംകോട്: ദ്വാരക എ.യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി പീച്ചംകോട് മണിയോത്ത് ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് റഹീം രംഗത്തെത്തി. ഈ മാസം 16-നായിരുന്നു ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപികയിൽ നിന്നുണ്ടായ നിരന്തരമായ മാനസിക പീഡനവും അവഗണനയും അനാവശ്യമായ കുറ്റപ്പെടുത്തലുകളുമാണ് തന്റെ മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നൽകി. മരിച്ച ദിവസം ക്ലാസ് മുറിയിൽ മറ്റ് കുട്ടികൾ മഷി ഒഴിച്ചപ്പോൾ, അത് ഫാത്തിമയുടെ മേൽ കെട്ടിവെക്കുകയും കുട്ടിയെക്കൊണ്ട് നിർബന്ധപൂർവ്വം ക്ലാസ് മുറി തുടപ്പിക്കുകയും ചെയ്തത് അവളുടെ ആത്മാഭിമാനത്തിന് വലിയ ക്ഷതമേൽപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇത്തരമൊരു ദുരനുഭവം ഇനി മറ്റൊരു കുട്ടിക്കും ഉണ്ടാകാതിരിക്കാൻ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *