ആയുർവേദ വകുപ്പ് ജീവനക്കാരുടെ പുതുവത്സരാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
കൽപ്പറ്റ: വയനാട് ജില്ലയിലെ ആയുർവേദ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയിസ് വെൽഫെയർ അസോസിയേഷനും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പുതുവത്സരാഘോഷവും സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവ്വഹിച്ചു. കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ആരോഗ്യരംഗത്തെ മികച്ച സേവനത്തിന് ശേഷം വിരമിച്ചവരെ ചടങ്ങിൽ ആദരിച്ചു. ഡോക്ടർ എബി ഫിലിപ്പ്, വിനോദ് എം.എസ്സ്, ഡോ. ബിനോയ് എ.പി, ഡോ. പ്രഷീല കെ, ഡോ. സിറാജുദ്ദീൻ, ഡോ. ബിജുല ബാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. ജില്ലയിലെ വിവിധ ആയുർവേദ സ്ഥാപനങ്ങളിലെ ജീവനക്കാർ പരിപാടിയിൽ പങ്കെടുത്തു.





Leave a Reply