രണ്ട് സീറ്റുകൾ വേണമെന്ന് സി.കെ ജാനു; യുഡിഎഫുമായി ചർച്ച നടത്തി
ബത്തേരി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണിയുടെ ഭാഗമായി മാനന്തവാടി, ബാലുശ്ശേരി എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങൾ ആവശ്യപ്പെട്ടതായി ജെ.ആർ.പി നേതാവ് സി.കെ. ജാനു ബത്തേരിയിൽ അറിയിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ രണ്ട് മണ്ഡലങ്ങളിലും ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് വലിയ വിജയസാധ്യതയുണ്ടെന്നും യുഡിഎഫ് നേതൃത്വം ഈ ആവശ്യത്തെ പോസിറ്റീവായാണ് കാണുന്നതെന്നും അവർ വ്യക്തമാക്കി. മുന്നണിയിൽ നിന്ന് ഇതുവരെ എതിരഭിപ്രായങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും പറഞ്ഞ ജാനു, ജെ.ആർ.പിയുടെ വരവോടെ മാനന്തവാടിയിലെ പഴയ രാഷ്ട്രീയ ചിത്രം മാറിയതായും അവകാശപ്പെട്ടു. ജനങ്ങൾ കൂട്ടമായി പാർട്ടിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം കണക്കിലെടുത്താണ് രണ്ട് സീറ്റുകൾ എന്ന ആവശ്യം മുന്നോട്ട് വെച്ചതെന്നും അവർ കൂട്ടിച്ചേർത്തു.





Leave a Reply