ഫാ. ജോര്‍ജ്ജ് കിഴക്കുംമ്പുറം നിര്യാതനായി
മാനന്തവാടി: ഫാ. ജോര്‍ജ്ജ് കിഴക്കുംമ്പുറം (79) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിച്ചു വരവേയായിരുന്നു അന്ത്യം. നിലവിൽ തലശ്ശേരി അതിരൂപതയിലെ പുറവയൽ ഇടവകാംഗമാണ് അദ്ദേഹം.
1947 സെപ്തംബർ 27-ന് തിരുവല്ലയിൽ ജോൺ – അന്നമ്മ ദമ്പതികളുടെ മകനായാണ് ജോർജ്ജ് കിഴക്കുംമ്പുറം ജനിച്ചത്. ഓഞ്ഞിൽ, ഉളിക്കൽ എന്നിവിടങ്ങളിൽ പ്രൈമറി വിദ്യാഭ്യാസവും കുളത്തുവയൽ, എടൂർ എന്നിവിടങ്ങളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. തുടർന്ന് തലശ്ശേരി മൈനർ സെമിനാരിയിൽ വൈദിക പരിശീലനം നേടിയ അദ്ദേഹം, 1973 ഡിസംബർ 29-ന് അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.
പോരൂർ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായാണ് വൈദിക സേവനം ആരംഭിച്ചത്. തുടർന്ന് പുത്തൂർവയൽ, ഇടിവണ്ണ, പാടിച്ചിറ, മംഗളം തെനേരി, തരിയോട്, മരക്കടവ്, കാട്ടിക്കുളം (ചേലൂർ)വാകേരി, ചെറുകാട്ടൂർ, വാളവയൽ ഇടവകകളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.
ശാന്തസ്വഭാവിയും സൗഹൃദപരമായ പെരുമാറ്റവുമുള്ള അച്ചൻ, മികച്ചൊരു അജപാലകനും നവസാങ്കേതിക വിദ്യകളിൽ താല്പര്യമുള്ള വ്യക്തിയുമായിരുന്നുവെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു
പരേതന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനക്കുമായി ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 12 മണി മുതല്‍ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ ലഭ്യമാണ്. മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഭാഗം നാളെ (24.01.2026) ശനിയാഴ്ച രാവിലെ 11 മണിക്ക് അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സീയോന്ഹാളില് നടക്കും. അച്ചന്റെ ദേഹവിയോഗത്തില്‍ മാനന്തവാടി രൂപതാകുടുംബം ആഴമായ ദുഃഖം രേഖപ്പെടുത്തി.





Leave a Reply