കണിയാമ്പറ്റയിലും വിദ്യാർഥിക്ക് ക്രൂര മർദനം
കൽപറ്റ: കൽപറ്റയിൽ പതിനാറുകാരന്നു മർദനമറ്റേതിന്നു പിന്നാലെ കണിയാമ്പറ്റയിലും വിദ്യാർഥിക്ക് ക്രൂര മർദനം. കണിയാമ്പറ്റ സ്വദേശിയായ 14 വയസ്സുകാരനാണ് ഒരു കൂട്ടം വിദ്യാർഥികൾ ചേർന്നു ക്രൂരമായി മർദിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കണിയാമ്പറ്റ വില്ലേജ് ഓഫിസ് റോഡിനു സമീപത്ത് വച്ചാണ് കൂട്ടം ചേർന്ന് മർദിച്ചത്. കമ്പളക്കാട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മുട്ടിൽ ഡബ്ല്യുഎംഒ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയെ ആണു കണിയാമ്പറ്റയിൽ ഒരു കൂട്ടം വിദ്യാർഥികൾ വിളിച്ചുവരുത്തി മർദിക്കുകയും
മുള്ളുവേലിയിലേക്ക് കിടത്തി ചവിട്ടുകയും തലയ്ക്ക് അടിക്കുകയും ചെയ്തത്. പ്രാണരക്ഷാർഥം ഓടി വീട്ടിലെത്തിയ കുട്ടിയെ കൽപറ്റ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യൂണിഫോം അടക്കം വലിച്ചു കീറിയെന്നും കഴുത്തിനും നെഞ്ചിനും പരുക്കേറ്റൊന്നും വിദ്യാർഥിയുടെ മാതാവ് പറയുന്നു.
മുള്ളുവേലിയിൽ കിടത്തി മർദിച്ചതിനെ തുടർന്നു പുറംഭാഗം മുഴുവൻ മുറിവുകൾ പറ്റിയിട്ടുണ്ട്. മർദിക്കുന്ന ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെ മൊബൈലിൽ പകർത്തി എന്നും എന്നാൽ പോലീസിൽ പരാതി നൽകിയതോടെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്തുവെന്നും പരുക്കേറ്റ വിദ്യാർഥിയുടെ മാതാവ് പറയുന്നു. വിദ്യാർഥികളുടെ ഇടയിൽ ഇത്തരം പ്രവണതകൾ കൂടി വരുന്നതിനാൽ കുറ്റക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണു പരുക്കേറ്റ വിദ്യാർഥിയുടെ മാതാപിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.





Leave a Reply