April 25, 2026

അസംപ്ഷൻ എ യു പി സ്കൂൾ 75ാം വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി സമാപനവും 

0
IMG_20260127_152700
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

ബത്തേരി: അസംപ്ഷൻ എ യു പി സ്കൂൾ 75ാം വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി സമാപനവും നാളെ സ്കൂൾ അംഗണത്തിൽ വെച്ചു നടത്തുന്നു. ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പരിപാടി ആരംഭിക്കുന്നത്.പൊതുസമ്മേളനം വൈകുന്നേരം 5 മണിക്ക് മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്യും.

കോർപ്പറേറ്റ് മാനേജർ ഫാ സിജോ ഇളം കുന്നപ്പുഴ, സുൽത്താൻ ബത്തേരി മുൻസിൽപ്പൽ ചെയർപേഴ്സൺ റസീന അബ്ദുൽ ഖാദർ ,സ്കൂൾ മാനേജർ ഫാ.തോമസ് മണക്കുന്നേൽ , നൗഷാദ് മംഗലശ്ശേരി (കൗൺസിലർ), സുൽത്താൻ ബത്തേരി എ ഇ ഒ ഷിജിത ബി.ജെ, ഷോജിജോസഫ്, സ്റ്റാൻലി ജേക്കബ്, ബിനു തോമസ്, പിടി എ പ്രസിഡൻ്റ് ഷിനോജ് പാപ്പച്ചൻ, റ്റിജി ചെറുതോട്ടിൽ, പ്രജിത രവി തുടങ്ങിയവർ പങ്കെടുക്കും.

33 വർഷത്തെ ശേഷം വിരമിക്കുന്ന ബിജു വർഗീസ് ടീച്ചർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകും. 1600 ഓളം കുട്ടികൾ പങ്കെടുക്കുന്ന Celestia 2K26 കലസന്ധ്യയും അരങ്ങേറും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *