കുണ്ടുവടിയൻ വിഭാഗത്തെ പട്ടികവർഗമായി അംഗീകരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എംപി
കൽപ്പറ്റ: കുണ്ടുവടിയൻ വിഭാഗത്തെ പട്ടികവർഗമായി അംഗീകരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എംപി പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിക്ക് കത്തയച്ചു.നേരത്തെ ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് 2025 ഒക്ടോബർ 27-ന് പ്രിയങ്ക ഗാന്ധി എം.പി. മന്ത്രിക്ക് ഈ വിവരം കാണിച്ച് കത്ത് നൽകിയതിൽ അനുകൂല തീരുമാനമില്ലാത്തതിനാലാണ് വീണ്ടും കത്ത് നൽകിയത്
നിലവിൽ ഒ.ഇ.സി. ലിസ്റ്റിൽ ഉള്ള കുണ്ടുവടിയൻ വിഭാഗത്തെ പട്ടികവർഗ്ഗ ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും 500 നു മേൽ ജനസംഖ്യയുള്ള ഈ വിഭാഗം ചരിത്രപരമായി വലിയ വിവേചനം നേരിട്ടിരുന്നുവെന്നും അടിമ വേല ചെയ്യിച്ചിരുന്നതുമാണെന്ന് പ്രിയങ്ക ഗാന്ധി എം. പി. പറഞ്ഞു. സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള അവർ ഒറ്റപ്പെട്ട നിലയിലാണ് ജീവിക്കുന്നത്. വിദ്യാഭ്യാസവും മറ്റു അവസരങ്ങളും നേടുന്നതിൽ ഈ വിഭാഗക്കാർ അനുഭവിക്കുന്ന വെല്ലുവിളികളെ കുറിച്ച് അറിയിച്ചിരുന്നുവെന്നും പട്ടികവർഗ്ഗമായി പരിഗണിക്കാത്ത മൂലം സാംസ്കാരികവും സാമ്പത്തികവുമായ ഒറ്റപ്പെടൽ അവർക്ക് വെല്ലുവിളികൾ നേരിടുന്നുവെന്നും
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിനും നീതി ആയോഗിനും വേണ്ടി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്, ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് (KIRTADS) നടത്തിയ പഠന റിപ്പോർട്ടിലും ഈ വിഭാഗത്തെ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുത്തണമെന്ന ശുപാർശ നൽകിയിട്ടുള്ളതായും കുണ്ടുവടിയൻ സമൂഹത്തിന് ഈ അംഗീകാരം വളരെയധികം പ്രയോജനപ്പെടുമെന്നും
പ്രിയങ്ക ഗാന്ധി എം.പി. ചൂണ്ടിക്കാണിച്ചു.





Leave a Reply