പോക്‌സോ: മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
വൈത്തിരി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. ചുണ്ടേല്‍, കാരികത്ത് വീട്ടില്‍, കെ.എം. അഷ്‌റഫ്(54)നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.മിഠായി വാങ്ങാന്‍ ചുണ്ടേല്‍ ടൗണിലുള്ള തനിമ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.





Leave a Reply