ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം ചേർന്നു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി യോഗം ചേർന്നു. 2026-27 വർഷത്തെ വികസന കാര്യങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് സി.പി. മൊയ്ദു ഹാജി, വികസന കാര്യ സമിതി ചെയർപേഴ്സൺ ചിന്നമ്മ ജോസ്, ആരോഗ്യ സമിതി ചെയർപേഴ്സൺ ആസ്യ മൊയ്ദു, ക്ഷേമ കാര്യ സമിതി ചെയർപേഴ്സൺ ഒ.ടി. ഉനൈസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രഭാകരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൂടാതെ ആസൂത്രണ സമിതി അംഗങ്ങളായ ബാബു, ശശിധരൻ, അഹമ്മദ് മാസ്റ്റർ, ഉസ്മാൻ പള്ളിയാൽ, മുനീർ, ടി. മൊയ്ദു, ടി.കെ. മമ്മൂട്ടി, എ.കെ. നാസർ, ബ്രാൻ അഹമ്മദ് കുട്ടി, പ്രേംദാസ്, ഇബ്രാഹിം മുതുവോടൻ, വിപിൻ വേണുഗോപാൽ, ജോൺസൺ മാസ്റ്റർ, ജയചന്ദ്രൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.





Leave a Reply