May 2, 2026

ഹൃദയത്തിലേറ്റി മാനന്തവാടി; എൽഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ആവേശോജ്ജ്വല സ്വീകരണം

0
IMG_20260205_212405
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയെ ഹൃദയത്തിലേറ്റി മാനന്തവാടി. ഇന്ന് വൈകീട്ട് ആറോടെ മാനന്തവാടിയില്‍ എത്തിയ ജാഥയ്ക്ക് ആവേശോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. ജോസ് കവലയില്‍ എത്തിയ ജാഥാ ക്യാപ്റ്റന്‍ എം.വി. ഗോവിന്ദനെ ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി. സഹദേവന്‍ ഷാളണിയിച്ചു സ്വീകരിച്ചു. മുത്തുക്കുടയും കൈക്കൊട്ടിക്കളിയും വാദ്യമേളങ്ങളും പടക്കവും മത്താപ്പുകളുമെല്ലാം ജാഥയ്ക്ക് കൊഴുപ്പേകി. ഓട്ടോഡ്രൈവര്‍മാര്‍, ചുമട്ടുതൊഴിലാളികള്‍, യുവജനങ്ങളുള്‍പ്പെടെയുള്ളവർ വഴിനീളെ ജാഥയ്ക്ക് അഭിവാദ്യമര്‍പ്പിച്ചു.

 

മുന്നില്‍ വാദ്യമേളങ്ങളും മുത്തുക്കുടയേന്തിയ വനിതകളും, തുടര്‍ന്ന് ജാഥാ ക്യാപ്റ്റനും ജാഥാ അംഗങ്ങളും എല്‍ഡിഎഫ് നേതാക്കളും പിന്നില്‍ പ്രവര്‍ത്തകരുമായി പൊതുയോഗ കേന്ദ്രമായ ഗാന്ധിപാര്‍ക്കിലേക്ക് ഒഴുകിയെത്തി. ജാഥാ ക്യാപ്റ്റനെത്തുമ്പോഴേക്കും ഗാന്ധിപാര്‍ക്ക് നിറഞ്ഞ് കവിഞ്ഞിരുന്നു. പൊതുസമ്മേളനം ജാഥാ ക്യാപ്റ്റന്‍ എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ വി.കെ. ശശിധരന്‍ അധ്യക്ഷനായി.

 

ജാഥാ അംഗങ്ങളായ കെ.എസ്. സലീഖ, പി.പി. ദിവാകരന്‍, മന്ത്രി ഒ.ആര്‍. കേളു, സിപിഐ(എം) ജില്ലാ സെക്രട്ടറി കെ. റഫീഖ്, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി.കെ. ശശീന്ദ്രന്‍, നേതാക്കളയായ പി.വി. സഹദേവന്‍, എ.എന്‍. പ്രഭാകരന്‍, പി.കെ. മൂര്‍ത്തി, സി.എസ്. സ്റ്റാന്‍ലി, കെ.കെ. ഹംസ, ടി.കെ. അസീസ് കൊടക്കാട്, അനില്‍ വള്ളുവക്കണ്ടി, എം.ടി. ഇബ്രാഹിം, ടി.കെ. പുഷ്പന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. സഹദേവന്‍ സ്വാഗതവും പി.ടി. ബിജു നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *