പത്മശ്രീ ചെറുവയൽ രാമന് ബദ്റുൽഹുദയുടെ അനുമോദനം
പനമരം: കേരള സർക്കാർ ഏർപ്പെടുത്തിയ മുൻ മുഖ്യമന്ത്രിയുടെ പേരിലുള്ള സംസ്ഥാന കർഷക അവാർഡിന് തിരഞ്ഞെടുക്കപ്പെട്ട പത്മശ്രീ ചെറുവയൽ രാമനെ ബദ്റുൽ ഹുദാ ജനറൽ സെക്രട്ടറി പി. ഉസ്മാൻ മൗലവി വീട്ടിലെത്തി അനുമോദിച്ചു. വയനാടിന്റെ നെല്ലച്ചനായ ചെറുവയൽ രാമന് ലഭിച്ചത് ഏറ്റവും അർഹതപ്പെട്ട അംഗീകാരമാണെന്ന് ഉസ്മാൻ മൗലവി പറഞ്ഞു. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പുരസ്കാരത്തിന് തിരഞ്ഞെടുത്തതിൽ വലിയ സന്തോഷവും നന്ദിയുമുണ്ടെന്ന് ചെറുവയൽ രാമൻ പറഞ്ഞു.





Leave a Reply