May 2, 2026

വയനാട് മെഡിക്കൽ കോളേജ് റോഡ് നവീകരണം ആരംഭിച്ചു

0
IMG_20260207_211901
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിലെ റോഡ് നവീകരണ പ്രവൃത്തികൾക്ക് തുടക്കമായി. സംസ്ഥാന ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിലെ താഴ്ന്നുപോയ ഇന്റർലോക്ക് കട്ടകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളാണ് ഇന്ന് രാവിലെ ആരംഭിച്ചത്. നിലവിലെ റോഡിന്റെ ശോചനീയാവസ്ഥ മൂലം വാഹനങ്ങൾ അത്യാഹിത വിഭാഗത്തിലേക്ക് എത്തിക്കുന്നതിനും ട്രോളികളും വീൽചെയറുകളും കൊണ്ടുപോകുന്നതിനും വലിയ പ്രയാസം നേരിട്ടിരുന്നു. ഇത് പരിഹരിക്കാനായി മന്ത്രി ഒ.ആർ. കേളു ഇടപെട്ടാണ് സർക്കാർ ഫണ്ട് ലഭ്യമാക്കിയത്. മാനന്തവാടി പോസ്റ്റ് ഓഫീസ് പരിസരം മുതൽ പഴശ്ശി കുടീരം വരെയുള്ള റോഡും മെഡിക്കൽ കോളേജിനുള്ളിലെ ഇൻ്റേണൽ റോഡുകളുമാണ് ബി.എം. ബി.സി നിലവാരത്തിൽ ടാറിങ് നടത്തി നവീകരിക്കുന്നത്. റോഡിന് പരമാവധി വീതി കൂട്ടുന്നതിനൊപ്പം പുതിയ നടപ്പാതകൾ, കൈവരികൾ, തെരുവുവിളക്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. മെഡിക്കൽ കോളേജിന് മുൻവശത്ത് ഒ.ആർ. കേളു എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 58.75 ലക്ഷം രൂപ ചെലവഴിച്ച് നേരത്തെ പാർക്കിങ് കേന്ദ്രവും ഒരുക്കിയിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *