സീറ്റ് നൽകിയില്ലെങ്കിൽ ജെആർപി ഒറ്റയ്ക്ക് മത്സരിക്കും; മാനന്തവാടിയിൽ സി.കെ. ജാനു സ്ഥാനാർത്ഥിയായേക്കും
മാനന്തവാടി: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നൽകിയ വാഗ്ദാനം പാലിക്കാത്ത പക്ഷം ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്വന്തം നിലയിൽ മത്സരിക്കുമെന്ന് പാർട്ടി വയനാട് ജില്ലാ വൈസ് പ്രസിഡന്റ് എ. ചന്തുണ്ണി അറിയിച്ചു. മുന്നണിയിൽ ചേരുന്ന സമയത്ത് പാർട്ടിക്ക് രണ്ട് സീറ്റുകൾ നൽകാമെന്ന് യുഡിഎഫ് നേതൃത്വം ഉറപ്പ് നൽകിയിരുന്നതാണെന്നും, എന്നാൽ ഇപ്പോൾ ആ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയി സീറ്റുകൾ നിഷേധിക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ യുഡിഎഫ് നേതൃത്വം പുനർചിന്തനം നടത്തണമെന്നും നേരത്തെ ഉറപ്പുനൽകിയ രണ്ട് സീറ്റുകളും പാർട്ടിക്ക് തന്നെ അനുവദിക്കണമെന്നുമാണ് ജെആർപിയുടെ ആവശ്യം. സീറ്റുകൾ ലഭിക്കാത്ത സാഹചര്യമുണ്ടായാൽ സുൽത്താൻ ബത്തേരി, മാനന്തവാടി മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്നും, അങ്ങനെയെങ്കിൽ മാനന്തവാടിയിൽ പാർട്ടി സംസ്ഥാന അധ്യക്ഷ സി.കെ. ജാനു തന്നെയായിരിക്കും മത്സരിക്കുകയെന്നും ചന്തുണ്ണി വ്യക്തമാക്കി.





Leave a Reply