എസ്.ഡി.എം.എൽ.പി സ്കൂൾ അറുപതാം വാർഷികാഘോഷത്തിന് തുടക്കമായി
കൽപ്പറ്റ: കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്കൂളിന്റെ അറുപതാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് എ.കെ. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ബാബു മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ എം.പി. നവാസ്, പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, വൈസ് പ്രിൻസിപ്പൽ എം.പി. കൃഷ്ണകുമാർ, പ്രധാനാധ്യാപിക ടി.എൻ. പുഷ്പ എന്നിവർ സംസാരിച്ചു. സി. ഷെരീഫ, പിടിഎ വൈസ് പ്രസിഡന്റ് ജാബിർ കെ., മദർ പിടിഎ ജിജി, സീനിയർ അസിസ്റ്റന്റ് വി.കെ. വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി പി.കെ. പ്രിയ എന്നിവരും ചടങ്ങിൽ ആശംസകൾ നേർന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും സംഘടിപ്പിച്ചു.





Leave a Reply