June 12, 2026

കരിങ്ങാരി ഗവ. യു.പി. സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

0
IMG_20260215_101237
By ന്യൂസ് വയനാട് ബ്യൂറോ

 

തരുവണ: കരിങ്ങാരി ഗവ. യു.പി. സ്കൂൾ നൂറ്റിയൊന്നാം വാർഷികാഘോഷ പരിപാടികൾ തിലംഗ് 26 വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖമർ ലൈല ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഉണ്ണാച്ചി മൊയ്തു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ജോൺസൺ എം.എ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനന്തവാടി ബി.പി.സി കെ.കെ സുരേഷ് പുസ്തക മധുരം പദ്ധതി സമർപ്പിച്ചു. വാർഡ് മെമ്പർമാരായ നാസർ.എസ്, രാകേഷ് പാലിയാണ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു. മദർ പി.ടി.എ പ്രസിഡണ്ട് അശ്വിനി, എസ്.എം.സി വൈസ് ചെയർമാൻ റഷീദ് കാരപ്പറമ്പൻ, സീനിയർ അസിസ്റ്റൻ്റ് ബാലൻ പുത്തൂർ, സ്കൂൾ ലീഡർ ത്വൊയ്ബ ബത്തൂൽ എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡണ്ട് മഹേഷ് പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി .കെ നന്ദിയും പറഞ്ഞു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി പ്രീ പ്രൈമറി വിജയോത്സവം, ഗോത്ര ഫെസ്റ്റ്, കിഡ്സ് ഫെസ്റ്റ്, വിദ്യാർത്ഥികളുടെ കലാവിരുന്ന് എന്നിവ സംഘടിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *