April 15, 2026

മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ആമി രജിക്ക്

0
IMG_20260215_202208
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: തെക്കൻ സ്റ്റാർസ് മീഡിയ, ഡ്രാമ & ഫിലിം സൊസൈറ്റി തിരുവനന്തപുരം ഏർപ്പെടുത്തിയ മൂന്നാമത് ഷോർട്ട് ഫിലിം – ആൽബം അവാർഡ് ഫെസ്റ്റിൽ മികച്ച ഗാനരചനയ്ക്കുള്ള (ഭക്തിഗാനം) പുരസ്കാരം ആമി രജി ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ തുളസിദാസാണ് അവാർഡ് സമർപ്പിച്ചത്. നിലവിൽ വയനാട് മാനന്തവാടിയിൽ താമസിക്കുന്ന ആമി രജി കവി, നോവലിസ്റ്റ്, ചിത്രകാരി എന്നീ നിലകളിലും പ്രശസ്തയാണ്. കോഴിക്കോട് പയ്യോളി സ്വദേശിയായ ഇവർ കലാരംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം തേടിയെത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *