June 12, 2026

കഞ്ചാവുമായി ഗുജറാത്ത് സ്വദേശി പിടിയിൽ

0
IMG_20260216_081721
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: വാലൻ്റയിൻസ് ഡേ പ്രമാണിച്ച് റിസോർട്ടുകളിലും, ഹോം സ്‌റ്റേകളിലും മറ്റും ഇതര സംസ്ഥാനക്കാരടക്കമുള്ളവർ മയക്കുമരുന്ന് ഉപയോഗിക്കാനുള്ള സാധ്യത മുൻനിർത്തി പോലീസ് നടത്തിയ പരിശോധനയിൽ കാട്ടിക്കുളം മാനന്തവാടി റോഡിലെ മജിസ്ട്രേറ്റ് കവലയിൽ വെച്ച് കഞ്ചാവുമായെത്തിയ ഗുജറാത്ത് സ്വദേശിയെ പിടികൂടി. സൂറത്തിൽ താമസിക്കുന്ന ക്രുണാൽകബൂത്തർവാല (32) യെയാണ് 34 ഗ്രാം കഞ്ചാവുമായി തിരുനെല്ലി എസ്.ഐ എം.എ സനിൽ, എസ്‌സിപിഒ സുജീഷ്, സിപിഒ മാരായ ഷക്കീർ,ജോബിൻസ്, സുജിൻ, മുരളീകൃഷ്ണൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *