June 12, 2026

കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ റംസാൻ കിറ്റ് വിതരണം ചെയ്തു

0
IMG_20260216_140623
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ എല്ലാ വർഷവും നൽകി വരുന്ന  റംസാൻ കിറ്റ് എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.

കൽപ്പറ്റ മേഖലയിലെ ഓരോ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് ഈ വർഷം റംസാൻ കിറ്റ് വിതരണം ചെയ്തത്.കൽപ്പറ്റ സമസ്ത കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹിയുദ്ദീൻ കുട്ടി യമാനി കൽപ്പറ്റ മേഖലാ ഭാരവാഹികൾക്ക് കിറ്റുകൾ കൈമാറി ഉത്ഘാടനം നിർവ്വഹിച്ചു.അബ്ദുൽ ലതീഫ് വാഫി തരുവണ അധ്യക്ഷത വഹിച്ചു.

ഷിഹാബ് മാസ്റ്റർ ,  അബ്ബാസ് വാഫി ചെന്നലോഡ്, ജാഫർ മില്ലുമുക്ക്,അഷറഫ് വെള്ളിലാടി,മുസ്തഫ മാടക്കര, സലീം അസ്ഹരി,ജുബൈർ ദാരിമി വാരാമ്പാറ്റ,സലാം തലപ്പുഴ,റഷീദ് മൗലവി തുടങ്ങിയവർ പങ്കെടുത്തു.

റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സുഹൈൽ വാഫി ചെന്നലോഡ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *