June 12, 2026

മദ്യവിൽപ്പന നടത്തി: ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു

0
IMG_20260216_154534
By ന്യൂസ് വയനാട് ബ്യൂറോ

 

വെങ്ങപ്പള്ളി: കാരാറ്റപ്പടി ഭാഗത്ത് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ.റ്റി യും സംഘവും നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിന് വെങ്ങപ്പള്ളി കാരാറ്റപ്പടി സ്വദേശി പ്രിയങ്ക നിവാസിൽ വേണു. കെ. കെ (62) എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്നും 1.200 ലിറ്റർ വിദേശമദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും പിടിച്ചെടുത്തു. മുൻപ് മൂന്ന് അബ്കാരി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ഇയാൾ, വെങ്ങപ്പള്ളി, കാരാറ്റപ്പടി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലെ ഉന്നതികളിലും മദ്യവിൽപ്പന നടത്തുന്നതായുള്ള നിരന്തര പരാതികളെ തുടർന്ന് എക്സൈസിൻ്റെ രഹസ്യനിരീക്ഷണത്തിലായിരുന്നു. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അഭിലാഷ്ഗോപി, അരുൺ.പി ഡി , സജിപോൾ, പ്രണവ്.എസ് എൽ , വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സൂര്യ, മുനീറ എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ജയിലിൽ റിമാൻ്റ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *