April 16, 2026

ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ കൽപ്പറ്റയിലെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG_20260216_185120
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഓഫീസ് കൽപ്പറ്റ നഗരസഭാ ചെയർമാൻ പി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ ടൗണിൽ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപം സൂര്യ ആർകേഡിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. സൊസൈറ്റി പ്രസിഡന്റ് ഹാരിസ് തന്നാനി അധ്യക്ഷത വഹിച്ചു. മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ്:പ്രസിഡന്റ് ജോൺ മാത, സി.പി ഐ എം കൽപ്പറ്റ ഏരിയ കമ്മിറ്റി മെമ്പർ പി.കെ. അബു, എസ്.ഡി. ജോൺ ആശ്രയപാലിയേറ്റീവ് ട്രഷറർ ,കെ ഷിബു, കാരുണ്യ സ്വാശ്രയ സംഘം, കെ. പ്രകാശൻ നിർമാല്യം സ്വാശ്രയസംഘം, കെ.പി. ഷാജഹാൻ പുലർകാലം ഫിറ്റ്നസ്ക്ലബ്ബ് , പി.എം റഷീദ് സൊസൈറ്റി രക്ഷാധികാരി, കെ.പി. അമ്മദ് . പി.പി. ഷൈജൽഎന്നിവർ സംസാരിച്ചു. സൊസൈറ്റി മെമ്പർ ടി. ഇബ്രാഹിം സ്വാഗതം പറഞ്ഞു. സൊസൈറ്റി സെക്രട്ടറി കെ.വാസു നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *