ആരോഗ്യം, കാർഷിക-ക്ഷീരമേഖലകൾക്ക് ഊന്നൽ; പിന്നോക്ക വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന – കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു
കൽപ്പറ്റ: കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതി ആസൂത്രണത്തിനായുള്ള വികസന സെമിനാർ ആരോഗ്യ മേഖലയ്ക്കും കാർഷിക-ക്ഷീരമേഖലകൾക്കും ഊന്നൽ നൽകി , പിന്നോക്ക വിഭാഗങ്ങൾ , സ്ത്രീകൾ , കുട്ടികൾ , ഭിന്നശേഷിക്കാർ എന്നിവരുടെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയ കരട് പദ്ധതിരേഖ പ്രകാശനത്തോടെ നടന്നു. പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. ഹംസ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. ഹനീഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എസ്. ജിൻസി സണ്ണി സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ബി . സുരേഷ് ബാബു പദ്ധതിരേഖ പ്രകാശനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ എ. അരുണ്‍ ദേവ് പദ്ധതിരേഖ വിശദീകരിച്ചു. ആസൂത്രണ സമിതി വൈസ് ചെയർമാൻ സലീം മേമന മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി . ബുഷ്റ, മെമ്പര്‍മാരായ ബി. ബിന്ദു ബാബു, കെ. ജെനിമോള്, എം. അഞ്ജലി, സലാം നീലിക്കണ്ടി, പി. ശശി, ടി. ഉഷ, എസ്. ഷഹര്ബാന് സൈതലവി, പി. ഷിഹാബ്, യു. അജ്മല്‍ സാജിദ്, എസ്. തെസ്നി അഷ്റഫ്, എം. വി .വിജേഷ് എന്നിവര്‍ പങ്കെടുത്തു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. രാജന് (വൈത്തിരി ഗ്രാമ പഞ്ചായത്ത്), അസ്മ കെ. കെ. (പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്), എം. സൂസി ബാബു (തരിയോട് ഗ്രാമ പഞ്ചായത്ത്) എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സെക്രട്ടറി എം. ആര് ഹേമലത നന്ദി രേഖപ്പെടുത്തി.





Leave a Reply