April 16, 2026

അവകാശ നിഷേധങ്ങൾക്കെതിരെ ജനകീയ പ്രതിരോധം ഉയരണം:  എ. യൂസുഫ്

0
IMG_20260216_201227
By ന്യൂസ് വയനാട് ബ്യൂറോ

 

 

തലപ്പുഴ: രാജ്യത്ത് ഭരണഘടനാ മൂല്യങ്ങളും പൗരാവകാശങ്ങളും നിരന്തരം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ അതിനെതിരെ ശക്തമായ ജനപ്രക്ഷോഭം ഉയർത്തേണ്ട സമയമാണിതെന്നും എല്ലാ പൗരൻമാരും അവകാശ നിഷേധങ്ങൾക്കെതിരെ മുന്നോട്ട് വരണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എ. യൂസുഫ്.

അവകാശ നിഷേധങ്ങൾക്കെതിരെ പാർട്ടി ജില്ലാ സെക്രട്ടറി ബബിത ശ്രീനു നയിച്ച മാനന്തവാടി മണ്ഡലം തല പൗരാവകാശ ജാഥയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാഥ പേര്യയിൽ നിന്ന് ആരംഭിച്ച് വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് തലപ്പുഴയിൽ സമാപിച്ചത്.

അടിസ്ഥാന അവകാശങ്ങൾ ഒന്നൊന്നായി ഇല്ലാതാക്കപ്പെടുകയും ന്യൂനപക്ഷങ്ങൾ, ദളിതർ, ആദിവാസികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കെതിരെ അനീതിയും അതിക്രമങ്ങളും വർധിച്ചു വരികയാണെന്ന് ജില്ലാ പ്രസിഡൻ്റ് ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും മതേതരത്വവും തകർക്കുന്ന നിയമഭേദഗതികളും നടപടികളും രാജ്യത്ത് നടപ്പിലാക്കപ്പെടുകയാണെന്നും, ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവ സംരക്ഷിക്കാൻ മുഴുവൻ പൗരൻമാരും സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാഥാ വൈസ് ക്യാപ്റ്റൻ വി. സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. മുനീർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.ടി. സിദ്ധീഖ്, സെക്രട്ടറി സൽമ അഷ്‌റഫ്‌, ജില്ലാ കമ്മിറ്റിയംഗം ഇ. ഉസ്മാൻ, മണ്ഡലം സെക്രട്ടറി സജീർ എം.ടി., ജോയിന്റ് സെക്രട്ടറി നൗഫൽ പി.കെ., കമ്മിറ്റിയംഗങ്ങളായ ആലി പി, കുഞ്ഞബ്ദുല്ല എം.ടി., മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് അബ്‌ദുൽ സലാം, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മുഹമ്മദലി എന്നിവർ പങ്കെടുത്തു.

സകരിയ്യ കെ.എസ് സ്വാഗതവും ജാഥാ ക്യാപ്റ്റൻ ബബിത ശ്രീനു നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *