April 16, 2026

വികസന സെമിനാർ സംഘടിപ്പിച്ചു

0
IMG_20260217_190254
By ന്യൂസ് വയനാട് ബ്യൂറോ

 

കോറോം: തൊണ്ടേർനാട് ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ കോറോം മദ്രസ്സ ഹാളിൽ സംഘടിപ്പിച്ചു. കാർഷിക മേഖലയുടെ വളർച്ചയ്ക്കും ടൂറിസം വികസനത്തിനുമുള്ള നൂതന പദ്ധതികൾക്ക് മുൻതൂക്കം നൽകുന്ന കരട് പദ്ധതിരേഖ സെമിനാറിൽ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എം. പ്രമോദ് മാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു. കരട് പദ്ധതി രേഖയുടെ പ്രകാശനം സെക്രട്ടറി ബീന ജോസഫിന് നൽകി പ്രസിഡന്റ് നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് പ്രീത രാമൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആലിക്കുട്ടി ആറങ്ങാടൻ വാർഷിക പദ്ധതി രേഖ വിശദീകരിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതി വികസന നയരേഖ വിശദീകരണം ആസൂത്രണ സമിതി വൈസ് ചെയർമാൻ ടി. മൊയ്തു നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിന്റോ കല്ലിങ്കൽ, മെമ്പർമാരായ ഹാരിസ് വഴയിൽ, രജിഷ ശംഭു, കൃഷി ഓഫീസർ മുഹമ്മദ് ജാമിയ, സി.ഡി.എസ് ചെയർപേഴ്സൺ ലത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കരട് പദ്ധതി രേഖ വിശകലനവും നിർദ്ദേശങ്ങൾ സമർപ്പിക്കലും നടന്നു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെബീറ മൊയ്തു സ്വാഗതവും സെക്രട്ടറി ബീന ജോസഫ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *