April 16, 2026

ചുരത്തിലെ ബസപകടം;  ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

0
IMG_20260218_103641
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട് താമരശേരി ചുരത്തില്‍ ലോറിയും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു. പൂതാടി പഞ്ചായത്തിലെ വാളവയല്‍ കല്ലുങ്കല്‍ സുഭാഷ്(60) ആണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചത്. പുൽപള്ളി കബനിഗിരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസും തെറ്റായ ദിശയില്‍ എതിരേവന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് ചുരത്തില്‍ കൂട്ടിയിടിച്ചത്. ബസിലെ യാത്രക്കാരായിരുന്ന സുഭാഷിനും ഭാര്യ സരോജിനിയും അടക്കം 38 പേര്‍ക്ക് പരിക്കേറ്റിരുന്നു. സരോജിനിക്ക് തലയ്ക്കാണ് പരിക്കേറ്റിരുന്നത്. സുഭാഷിന് പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിറ്റേന്ന് ശാരീരിക അസ്വസ്ഥത തോന്നിയപ്പോള്‍ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മക്കള്‍: മഞ്ജു, അനീഷ്, നീതു. മരുമക്കള്‍: മനോജ്, അനീഷ്, ഹിമ. സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പില്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *