October 1, 2026

ലോകവയോജന ദിനാചരണം സംഘടിപ്പിച്ചു

0
WhatsApp Image 2026-10-01 at 6.07.16 PM
By ന്യൂസ് വയനാട് ബ്യൂറോ

ചുണ്ടേൽ : സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചുണ്ടേൽ പകൽ വീട്ടിൽ വച്ച് ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു. എഐടിയുസിവയനാട് ജില്ലാ പ്രസിഡണ്ട് വിജയൻ ചെറുകര പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. എം ബാബു അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ വച്ച് മുതിർന്ന പൗരന്മാരേയും സംസ്ഥാന മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവും സംസ്ഥാന സെക്രട്ടറിയുമായ എം എഫ് ഫ്രാൻസിസിനെയും ആദരിച്ചു. സംസ്ഥാന സെക്രട്ടറി എം.എഫ് ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി വി വി ആൻറണി , എ ബാലചന്ദ്രൻ, കെ വിജയകുമാരി, മാത്യു കോട്ടൂർ, ഹബീബ് റഹ്മാൻ റാവുത്തർ, ദാമോധര കുറുപ്പ്,ദേവരാജൻ ബി, ആർ വില്യംസ്, എസ് യൂസഫ്,കെ എ പ്രേംജിത്ത് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

വയോജനങ്ങൾക്ക് കെഎസ്ആർടിസി ബസ്സിൽ സൗജന്യ യാത്ര അനുവദിക്കുക, വാർദ്ധകൃ പെൻഷൻ 5000 രൂപയായി ഉയർത്തുക, വയോജന കമ്മീഷൻ്റെയും വയോജന വകുപ്പിൻ്റെയും പ്രവർത്തനം കാര്യക്ഷമമാക്കുക, ത്രിതല പഞ്ചായത്തുകളിൽ വയോജന ക്ഷേമത്തിനായി ബഡ്ജറ്റിന്റെ 10% നീക്കി വയ്ക്കുക,ട്രെയിൻ യാത്ര നിരക്ക് സൗജന്യം പുനസ്ഥാപിക്കുക, ജോലിയിൽ നിന്ന് വിരമിക്കുന്ന തോട്ടം തൊഴിലാളികളുടെ പുനരധിവാസവും, ക്ഷേമവും ഉറപ്പാക്കുക തുടങ്ങിയ വയോജന ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുവാൻ പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *