October 1, 2026

മാനന്തവാടി സബ് ജില്ലാ കായികമേള: വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും സജ്ജമാക്കി ട്രോഫി കമ്മിറ്റി

0
IMG_20261001_174149
By ന്യൂസ് വയനാട് ബ്യൂറോ

ഏച്ചോം: ഏച്ചോം സർവോദയ, പള്ളിക്കുന്ന് ലൂർദ് മാതാ സ്കൂളുകൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന മാനന്തവാടി സബ് ജില്ലാ കായികമേളയിൽ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തുവരുന്നു. സിൽവർ ജൂബിലി ആഘോഷ നിറവിലുള്ള ഏച്ചോം സർവ്വോദയ സ്കൂൾ ഡയറക്ടർ റവ. ഫാദർ ബിജു ജോർജ് എസ്.ജെ.യാണ് ആകർഷകവും വിലകൂടിയതുമായ മെഡലുകളും വ്യക്തിഗത ട്രോഫികളും സ്പോൺസർ ചെയ്തിരിക്കുന്നത്. കെ.എസ്.ടി.യു. മാനന്തവാടി ഉപജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ ട്രോഫി കമ്മിറ്റി അംഗങ്ങളായ ഷജീർ പി.എ., ബിജു മാത്യു എന്നിവരാണ് പുരസ്കാര വിതരണത്തിന് നേതൃത്വം നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *