കെ.പി.സി.സി. സംസ്കാര സാഹിതിയുടെ ‘ഗാന്ധിപഥം’ നാളെ കേണിച്ചിറയിൽ
കേണിച്ചിറ: കെ.പി.സി.സി. സാംസ്കാരിക വിഭാഗമായ കെ.പി.സി.സി. സംസ്കാര സാഹിതി സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധിജിയുടെ സ്മരണകൾ പുതുക്കി ‘ഗാന്ധിപഥം’ എന്ന പേരിൽ ഗാന്ധി അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.ഒക്ടോബർ രണ്ട് വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് കേണിച്ചിറ ടൗണിൽ വെച്ച് നടക്കുന്ന ചടങ്ങ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എം.എൽ.എ. ഐ.സി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഗാന്ധിയൻ ദർശനങ്ങളുടെയും മാനവിക മൂല്യങ്ങളുടെയും പ്രസക്തി പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്കാര സാഹിതി ഈ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കെ.പി.സി.സി., സംസ്കാര സാഹിതി ഭാരവാഹികളും സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും പങ്കെടുക്കുമെന്നും പരിപാടിയിലേക്ക് പങ്കെടുക്കുമെന്ന് ബിനു മാങ്കൂട്ടം,ആന്റണി ചീരാൽ, കെ.ജി ബാബു എന്നിവർ അറിയിച്ചു





Leave a Reply