കെ.എസ്.എസ്.പി.യു മാനന്തവാടി മുൻസിപ്പൽ ബ്ലോക്ക് കമ്മിറ്റി സമ്മേളനം നടത്തി
മാനന്തവാടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (കെ എസ് എസ് പി യു ) മാനന്തവാടി മുൻസിപ്പൽ ബ്ലോക്ക് കമ്മിറ്റിയുടെ പത്താം വാർഷിക സമ്മേളനം മിൽക്ക് സൊസൈറ്റി ഹാളിൽ വെച്ച് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി പ്രസന്ന നിർവ്വഹിച്ചു. മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് പി.കെ ലീലാഭായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ വിശ്വനാഥൻ, കെ.സി നാരായണൻ, പി. പ്രഭാകരൻ, കെ.കെ സൈനബ, മേരി വി പോൾ, എം.എ പൗലോസ് എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.





Leave a Reply