സ്വാമി ആനന്ദവനം ഭാരതി മഹാരാജിന് വയനാട്ടിൽ സ്വീകരണം: സ്വാഗതസംഘം രൂപീകരണ യോഗം നാളെ
ബത്തേരി: ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ജൂനാ അഖാഡയുടെ മഹാമണ്ഡലേശ്വരായി നിയമിതനായ ആദ്യ മലയാളി പരംപൂജനീയ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന് വയനാട്ടിൽ പൗരാവലി സ്വീകരണം നൽകുന്നു. മാർച്ച് 22-നാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.സ്വീകരണ പരിപാടിയുടെ മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണ യോഗം നാളെ വൈകുന്നേരം 3 മണിക്ക് ബത്തേരി ശ്രീലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ വെച്ച് നടക്കും.
ജൂനാ അഖാഡയുടെ ഉന്നത പദവിയിലെത്തുന്ന ആദ്യ മലയാളി എന്ന നിലയിൽ സ്വാമിജിക്ക് നൽകുന്ന ഈ സ്വീകരണ പരിപാടി വൻ വിജയമാക്കാൻ ഭക്തജനങ്ങളും നാട്ടുകാരും യോഗത്തിൽ സംബന്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു.





Leave a Reply