അഭിഷേക് ടി.വി അനുസ്മരണ യോഗം സംഘടിപ്പിച്ചു
മീനങ്ങാടി: മീനങ്ങാടി പോളിടെക്നിക് രണ്ടാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയും എൻ.എസ്.എസ്. വളണ്ടിയർ സെക്രട്ടറിയുമായ അഭിഷേക് ടി.വി. ബൈക്ക് അപകടത്തിൽ മരണപ്പെട്ടതിനെ തുടർന്ന് മീനങ്ങാടി പോളിടെക്നിക് എൻ.എസ്.എസ്. യൂണിറ്റ് അനുസ്മരണയോഗം സംഘടിപ്പിച്ചു. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ബത്തേരി താലൂക്ക് ഹോസ്പിറ്റലിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുന്നതിനിടെ ബത്തേരി-മീനങ്ങാടി റോഡിൽ മീനങ്ങാടിക്കടുത്തുവെച്ച് തെറ്റായ ദിശയിൽ വന്ന ബസ്സിൽ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. എൻ.എസ്.എസ്. യൂണിറ്റിലെ സജീവ പ്രവർത്തകനും മീനങ്ങാടി ഫുട്ബോൾ അക്കാദമി അംഗവും വിശ്വശാന്തി ഫൗണ്ടേഷൻ സ്കോളർഷിപ്പ് ജേതാവുമായിരുന്നു അഭിഷേക്. മികച്ച അക്കാദമിക നിലവാരം പുലർത്തുന്നതിനോടൊപ്പം കോളേജ് ഫുട്ബോൾ ടീം അംഗവുമായിരുന്ന അഭിഷേകിന്റെ വിയോഗത്തിൽ പ്രിൻസിപ്പൽ ശ്രീ ജോൺസൺ ജോസഫ്, വികാസ് പി.എൻ, ദിവ്യനാഥ്, മണിയൻ എൻ, റോയ് കെ.ജെ, ചിത്ര സെബാസ്റ്റ്യൻ, സ്മിനി എന്നിവരും സഹപാഠികളും അനുശോചനം രേഖപ്പെടുത്തി.





Leave a Reply