May 2, 2026

കൽപ്പറ്റ സർവീസ് സഹ. ബാങ്ക് : ഭാരവാഹികളെ തിരഞ്ഞെടുത്തു 

0
IMG_20260227_214325
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി ഇകെ ബിജുജൻ, വൈസ് പ്രസിഡണ്ടായി ഇ എരാജപ്പൻ എന്നിവരെ തെരഞ്ഞെടുത്തു.

ബാങ്ക് ഹാളിൽ വരണാധികാരി കൽപ്പറ്റ യൂണിറ്റ് ഇൻസെപെക്ടർ എം. ജഷീർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭരണസമിതിയിലേക്ക് 22ന് നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലേക്കും ഇടതുസഹകരണ മുന്നണി വിജയിച്ചിരുന്നു. വിഎം റഷീദ്, കെ അബുബക്കർ , സി കെ നൗഷാദ്, എം ടി ഫിലിപ്പ്, പി എ സബീർ, ടി പി സൈനുദീൻ, പി സി രാമൻകുട്ടി, എം ബിനീഷ് , മോളിവർഗീസ്, കെ ശാന്തകുമാരി, അനിഷ എന്നിവരാണ് ഭരണസമിതിയിലെ മറ്റ് അം​ഗങ്ങൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *