June 25, 2026

ശില്പശാല സംഘടിപ്പിച്ചു

0
IMG_20260304_214643
By ന്യൂസ് വയനാട് ബ്യൂറോ

 

ഇരുളം: സൗത്ത് വയനാട് ഡിവിഷൻ ചെതലത്ത് റേഞ്ച് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ പൂതാടി ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്കായി കുറുവ ദ്വീപിൽ വച്ചു ശില്പശാല സംഘടിപ്പിച്ചു. മനുഷ്യ വന്യജീവി സംഘർഷത്തിന്റെ പ്രധാന കാരണങ്ങളെ കുറിച്ചും അത് പരിഹരിക്കാൻ വനം വകുപ്പ് സ്വീകരിച്ചു വരുന്ന നടപടികളെ കുറിച്ചും ഈ ശില്പശാലയിൽ വിശദീകരിച്ചു. തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ചർച്ച ചെയ്തു. സൗത്ത് വയനാട് ഡി. എഫ്. ഒ അജിത് കെ രാമൻ ഉദ്ഘാടനം ചെയ്ത ശില്പശാലയിൽ ചെതലത്ത് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ്‌ കുമാർ, റിസർച്ച് സ്ക്കോളർ മുനീർ തോൽപ്പെട്ടി എന്നിവർ ക്ലാസുകൾ എടുത്തു.

പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ കെ ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *