കുത്തനെ ഇടിഞ്ഞ് സ്വർണ വില; മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഇന്ന് സ്വർണം വാങ്ങാം
കൽപറ്റ: കേരളത്തിൽ സ്വർണവില വീണ്ടും കുത്തനെ ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇന്നത്തെ നിരക്കുപ്രകാരം 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 14,175 ആയി കുറഞ്ഞപ്പോൾ പവന് 113400 രൂപയുമായി. ഒറ്റ ദിവസം കൊണ്ട് തന്നെ 255 രൂപയുടെ ഇടിവാണ് ഗ്രാമിന് രേഖപ്പെടുത്തിയത്. അതായത് പവന് കുറഞ്ഞത് 2040 രൂപയോളം.
18 കാരറ്റ്, 14 കാരറ്റ് സ്വർണങ്ങളിലും സമാനമായ ഇടിവ് തുടരുകയാണ്. 18 കാരറ്റിന് ഗ്രാമിന് 205 രൂപ കുറഞ്ഞതോടെ ഗ്രാം വില 11650 രൂപയിലേക്കും പവന് വില 93200 രൂപയിലേക്കുമെത്തി. 14 കാരറ്റിന് ഗ്രാമിന് 9070 രൂപയും പവന് 72560 രൂപയുമാണ് ഇന്നത്തെ വില.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയെന്ന റെക്കോർഡിൽ നിന്നും പവൻവില ഇടിഞ്ഞത് 17,760 രൂപയാണ്. ഗ്രാമിന് 2,220 രൂപയും കുറഞ്ഞു. മാർച്ചിലെ തുടക്കത്തിൽ ഉയർന്ന നിലയിൽ നിന്നിരുന്ന സ്വർണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടർച്ചയായി താഴേക്ക് നീങ്ങുകയാണ്. അതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്. സ്വർണവിലയിലെ ഇടിവ് ആഭരണപ്രിയർക്കും വിവാഹ ആവശ്യത്തിന് സ്വർണാഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസമാണ്.





Leave a Reply