June 28, 2026

ബാലുശ്ശേരിയിൽ ലോറി അപകടം: വയനാട് സ്വദേശി മരിച്ചു

0
IMG_20260410_103204
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കോഴിക്കോട് ബാലുശ്ശേരിക്ക് സമീപം എം.എം. പറമ്പിൽ ലോറി പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് വയനാട് സ്വദേശി മരിച്ചു. വാകേരി കൃഷ്ണഗിരി നെല്ലിക്കാടം ഉന്നതയിലെ വെള്ളി (66) ആണ് മരിച്ചത്. ബാലുശ്ശേരി എം.എം. പറമ്പ് തെച്ചിയിൽ വെച്ചായിരുന്നു അപകടം നടന്നത്. പ്രദേശത്തെ ഒരു പറമ്പിൽ നിന്നും കൊക്കോ കയറ്റാനായി എത്തിയതായിരുന്നു ലോറി. വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ വെള്ളി ലോറിക്കടിയിൽ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *