June 26, 2026

കുഴിയിൽ വീണ പശുവിന് രക്ഷകരായി മാനന്തവാടി അഗ്നിരക്ഷാ സേന

0
WhatsApp Image 2026-04-11 at 2.28.10 PM
By ന്യൂസ് വയനാട് ബ്യൂറോ

ദാസനകര : വേസ്റ്റ് കുഴിയിൽ വീണ പശുവിന് രക്ഷകരായി മാനന്തവാടി അഗ്നിരക്ഷാ സേന. പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണിയായ പശുവിനെയാണ് സേന രക്ഷിച്ചത്. അഅബദ്ധത്തിൽ പശു വേസ്റ്റ് കുഴിയിൽ വീഴുകയായിരുന്നു.

മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി ഒന്നര മണിക്കൂറോളം പരിശ്രമിച്ചിട്ടാണ് യാതൊരു പരിക്കും കൂടാതെ പശുവിനെ രക്ഷപ്പെടുത്തിയത്. സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദ് വി പി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശശി കെ ജി,സതീഷ് എ,രജീഷ് കെ, ആഷിഫ് ഇ കെ, ബിനീഷ് ബേബി ഹോം ഗാർഡ് ശിവദാസൻ എന്നിവരാണ് രക്ഷപ്രവർത്തനം നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *