April 17, 2026

നിഥിൻ രാജിന്റെ മരണം: കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ

0
IMG_20260413_111621
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ നിഥിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ ആവശ്യപ്പെട്ടു. ജാതിയുടെയും നിറത്തിന്റെയും അച്ഛന്റെ തൊഴിലിന്റെയും പേരിൽ നിഥിൻ രാജ് കോളേജിലെ അധ്യാപകരാൽ നിരന്തരം പരസ്യമായി അപമാനിക്കപ്പെട്ടിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികളിൽ 55 ശതമാനവും പട്ടികജാതി-പട്ടികവർഗ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണെന്ന് സർക്കാർ തന്നെ ലോക്‌സഭയെ അറിയിച്ചിട്ടുള്ള പശ്ചാത്തലത്തിൽ, ഇത്തരം നീതിനിഷേധങ്ങൾ ഗൗരവകരമാണ്.

 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം തടയാൻ സുപ്രീം കോടതി നിർദ്ദേശപ്രകാരം കൊണ്ടുവന്ന യു.ജി.സി റെഗുലേഷൻസ് 2026, സവർണ സംഘടനകളുടെ വാദങ്ങൾ പരിഗണിച്ച് കോടതി സ്റ്റേ ചെയ്ത നടപടി ഇത്തരം ജീവനെടുക്കലുകൾക്ക് കാരണമാകുന്ന നീതിനിഷേധം ആവർത്തിക്കുന്നതിന് തുല്യമാണെന്ന് പാർട്ടി ചൂണ്ടിക്കാട്ടി. ജാതിവ്യവസ്ഥ നൽകുന്ന സവിശേഷ അധികാരം ഉപയോഗപ്പെടുത്തി കുറ്റവാളികൾ രക്ഷപ്പെടുന്നതാണ് ഇത്തരം ക്രൂരതകൾ വർധിക്കാൻ ഇടയാക്കുന്നത്. അതിനാൽ കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാനും ജാതിവ്യവസ്ഥയുടെ വിവേചനങ്ങൾക്കെതിരെ ശക്തമായി രംഗത്തുവരാനും പത്രക്കുറിപ്പിലൂടെ പാർട്ടി ആഹ്വാനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ്, പി.എം. ജോർജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചൻ, അഡ്വ. സുനിൽ ജോസഫ്, എം.കെ. ഷിബു, കെ.ജി. മനോഹരൻ, സി.ജെ. ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *