തരുവണയിൽ ഹാജിമാർക്ക് ഹജ്ജ് ക്ലാസും യാത്രയയപ്പും നാളെ
തരുവണ: തരുവണ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്കായുള്ള ഹജ്ജ് ക്ലാസും യാത്രയയപ്പും നാളെ (ചൊവ്വാഴ്ച) നടക്കും. രാവിലെ ഒൻപത് മണി മുതൽ തരുവണ മീത്തൽ മദ്രസ്സയിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി മുടങ്ങാതെ നടത്തിവരുന്ന ഈ ഹജ്ജ് ക്ലാസ്സിൽ ജില്ലയിലെ മുഴുവൻ ഹാജിമാരും പങ്കെടുക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.





Leave a Reply