June 26, 2026

കളത്ത് കിട്ടിയത് നാല് പവനോളം വരുന്ന സ്വർണ്ണം; ഉടമയ്ക്ക് തിരികെ നൽകി അധ്യാപകൻ

0
WhatsApp Image 2026-04-13 at 1.46.30 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ : വീണുകിട്ടിയ നാല് പവനോളം സ്വർണ്ണാഭരണം തിരികെ നൽകി മാതൃകയായി അധ്യാപകൻ. പുളിയാർമല ഐ.ടി.ഐ അധ്യാപകനും പീച്ചംകോട് സ്വദേശിയുമായ ടി. ബിജുവാണ് നാല് പവനോളം തൂക്കം വരുന്ന സ്വർണമാലയും ലോക്കറ്റും കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. ഉടമസ്ഥരെ കണ്ടെത്തി പോലീസ് സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ചു.

ആഭരണം നഷ്ടപ്പെട്ട വൈത്തിരി സ്വദേശിനിയായ യുവതിയും ഭർത്താവും സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇവരെ വിളിച്ചു വരുത്തി സ്ഥിരീകരിച്ച ശേഷം സ്വർണാഭരണം ഉടമസ്ഥർക്ക് കൈമാറുകയായിരുന്നു. സ്വർണ്ണത്തിന് ഒരു ലക്ഷത്തിലധികം രൂപയാണ് വിപണി വില. നാല് ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണമാണ് ബിജുവിന്റെ സമയോചിതമായ ഇടപെടലിൽ ഉടമയ്ക്ക് തിരികെ ലഭിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *