മാനന്തവാടിയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു; അഗ്നിരക്ഷാ സേന മുറിച്ചുനീക്കി
മാനന്തവാടി: എള്ളുമന്ദം ഒരപ്പിനു സമീപം മരം കടപുഴകി വീണ് റോഡ് ഗതാഗതവും വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു. റോഡിലേക്കും കെ.എസ്.ഇ.ബി ലൈനുകൾക്ക് മുകളിലേക്കും മരം വീണതിനെത്തുടർന്ന് ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഗതാഗതം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹകരണത്തോടെ അതീവ ജാഗ്രതയോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. മാനന്തവാടി ഫയർ സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) ജോസഫ് ഐയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അമൃതേഷ് വി.ഡി, ആനന്ദ് എ, രഘു ടി, ഹോം ഗാർഡ് ജോളി ജെയിംസ് എന്നിവർ ചേർന്നാണ് മരം നീക്കം ചെയ്തത്.





Leave a Reply