April 17, 2026

ചെങ്ങോട്ടുകുന്ന് ഓലഞ്ചേരി റോഡ് ശോച്യാവസ്ഥയിൽ: നടപടിയില്ലെങ്കിൽ സമരമെന്ന് നാട്ടുകാർ

0
IMG_20260417_123150
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ചെങ്ങോട്ടുകുന്ന് ഓലഞ്ചേരി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മന്ത്രി ഒ.ആർ കേളു, പഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ, ബ്ലോക്ക് മെമ്പർ ബേബി മാഷ് എന്നിവരുടെ പരിധിയിൽ വരുന്ന ഈ റോഡിലൂടെയുള്ള യാത്ര കഴിഞ്ഞ അഞ്ചുവർഷമായി പ്രദേശവാസികൾക്ക് ദുരിതമായി മാറിയിരിക്കുകയാണ്. തകർന്നു കിടക്കുന്ന റോഡിലൂടെ പാൽ വണ്ടി, ചോള വണ്ടി, ഗ്യാസ് വണ്ടി എന്നിവയ്ക്ക് പുറമെ ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും സഞ്ചരിക്കുമ്പോൾ അപകടങ്ങൾ പതിവാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾ റോഡ് നന്നാക്കിത്തരാമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. കാലവർഷം എത്തുന്നതോടെ റോഡിലൂടെയുള്ള യാത്ര അസാധ്യമാകുന്ന അവസ്ഥയാണുള്ളത്. ഈ വിഷയത്തിൽ എത്രയും വേഗം അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *