അഖില വയനാട് എസ്.സി, എസ്.ടി ഫുട്ബോൾ ടൂർണമെന്റ്: അവയാൽ എഫ്.സി പാതിരപ്പാലം വിജയികളായി
ഏച്ചോം: ‘തുടി’ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന അഖില വയനാട് എസ്.സി, എസ്.ടി ഫുട്ബോൾ ടൂർണമെന്റിൽ കളേഴ്സ് ഇടിയം വയലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി അവയാൽ എഫ്.സി. പാതിരപ്പാലം ജേതാക്കളായി. ജൂനിയർ മത്സരത്തിൽ ടാസ്ക് പൂളക്കൊല്ലിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തി സർവോദയ ഏച്ചോം വിജയികളായി. സമാപന സമ്മേളനത്തിൽ ‘തുടി’ ഡയറക്ടർ ഫാദർ എം.എഫ് ആൻ്റോ അധ്യക്ഷത വഹിച്ചു. പനമരം പഞ്ചായത്ത് 17-ാം വാർഡ് മെമ്പർ പി.സി. ജയലക്ഷ്മി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിന് സമ്മാന വിതരണം നടത്തി. ഫാദർ ജേക്കബ്, എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം, മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സിവിൽ എക്സൈസ് ഓഫീസർ മൻസൂർ അലി തുടങ്ങിയവർ മത്സരത്തിൽ മികവ് തെളിയിച്ച ടീമുകൾക്കും കളിക്കാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. മുഹമ്മദ് സ്വാലിഹ് സ്വാഗതവും അരുൺ രാജൻ നന്ദിയും രേഖപ്പെടുത്തി.





Leave a Reply