April 20, 2026

ചുരത്തിലെ അപകട സാധ്യതസ്ഥലങ്ങളിൽ പാർശ്വഭിത്തി നിർമ്മിക്കണം: കെ പി സി സി സംസ്ക്കാര സാഹിതി

0
WhatsApp Image 2026-04-20 at 4.07.50 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ലെക്കിടി മുതൽ അടിവാരം വരെയുള്ള ഭാഗത്ത് പാർശ്വഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ അടിയന്തിരമായി അവ നിർമ്മിക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ചുരത്തിലെ കൊടുംവളവുകളിൽ വാഹനങ്ങൾ ഇടിച്ചിട്ടും അല്ലാതെയും സുരക്ഷാ ഭിത്തി തകർന്നിട്ട് മാസങ്ങളായി. വലിയ വാഹനങ്ങൾ വളവുകൾ തിരിയുന്നത് വളരെയധികം അപകടകരമായ സാഹചര്യത്തിലൂടെയാണ്.

ജീവൻ പണയം വെച്ചു കൊണ്ടുള്ള യാത്രയാണ് വാഹനമോടിക്കുന്നവരും യാത്രക്കാരും നടത്തുന്നത്. രാത്രി കാലത്ത് ജനം ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. വൻ ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി നിർമ്മിക്കുകയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, എബ്രഹാം കെ മാത്യു, കെ പത്മനാഭൻ, ഉമ്മർപൂപ്പറ്റ, ഗിരിജ സതീഷ്, ഒ.ജെ മാത്യു, വിനോദ് തോട്ടത്തിൽ, ബിനുമാങ്കൂട്ടത്തിൽ, വന്ദന ഷാജു, ജിൻസ് ഫാൻ്റസി, പ്രഭാകരൻ സി എസ്, ടി സതീഷ് കുമാർ, വി സി സത്യൻ, ആൻ്റണി ചീരാൽ, സലീം താഴത്തൂർ, എൻ അബ്ദുൾ മജീദ്, ഡോ സീനതോമസ് ,ബിനുകുമാർ പി ബി, പ്രേംദാസ് വി പി, എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *