വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; മിനിലോറിയും ഡ്രൈവറും കസ്റ്റഡിയിൽ
മുത്തങ്ങ: എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ ജോയൻ്റ് എക്സൈസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. കർണ്ണാടകയിൽ നിന്നും ചകിരി കയറ്റി കോഴിക്കോട് അരീക്കോടേക്ക് പോകുകയായിരുന്ന KL 65 S 2395 നമ്പർ EICHER മിനിലോറിയിൽ നിന്നാണ് 105 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 42,650 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വാഹന ഡ്രൈവർ പാലക്കാട് മണ്ണാർക്കാട് സ്വദേശി ചോലക്കാട്ട് തൊടി ഹൗസിൽ സിദ്ദീഖ്.സി.എച്ച് (38) എന്നയാളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. 27.04.2026-ന് വയനാട് എക്സൈസ് ഇൻ്റലിജൻസ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുൽത്താൻ ബത്തേരി റെയിഞ്ച് എന്നീ പാർട്ടികൾ സംയുക്തമായാണ് പരിശോധന നടത്തിയത്. എക്സൈസ് ഇൻസ്പെക്ടർമാരായ സിറാജ്.എൻ, രാജേഷ് കോമത്ത്, വൈശാഖ് കെ, പ്രിവൻ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി പി, അരുൺ പ്രസാദ് ഇ, അനീഷ് എ.എസ്, എം.കെ.സുരേന്ദ്രൻ, പ്രോമിസ്, അനിൽ.എ, വനിത സിവിൽ എക്സൈസ് ഓഫിസർ രമ്യ.ബി.ആർ, ഡ്രൈവർമാരായ അനുപ്രസാദ്, ബാലചന്ദ്രൻ.കെ.കെ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങളും വാഹനവും പ്രതിയെയും തുടർനടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറി.





Leave a Reply