April 28, 2026

പത്രപ്രവർത്തകർക്കായി കേന്ദ്ര സർക്കാർ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കണം: സീനിയർ ജർണലിസ്റ്റ് ഫോറം

0
IMG_20260428_163946
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: രാജ്യത്തിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും നൽകുന്ന സംഭാവനകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ മാധ്യമ പ്രവർത്തകർക്ക് പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കണമെന്ന് സീനിയർ ജർണലിസ്റ്റ് ഫോറം വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കൈനാട്ടി പത്മപ്രഭാ ലൈബ്രറി ഹാളിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ടി.വി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.കെ.അബ്ദുൽ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സുരക്ഷാ പദ്ധതി, കേന്ദ്ര ക്ഷേമനിധി, നാഷണൽ മീഡിയാ കമ്മീഷൻ തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ പരിരക്ഷാ പദ്ധതിയായ മെഡി സെപ്പിൽ ട്രഷറി മുഖേന പെൻഷൻ വാങ്ങുന്ന മുതിർന്ന പത്രപ്രവർത്തകരെയും ഭാര്യമാരെയും ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ നൽകുന്ന പത്രപ്രവർത്തക പെൻഷൻ 20,000 രൂപയാക്കുക, ആശ്രിത പെൻഷൻ നിലവിലുള്ള പത്രപ്രവർത്തക പെൻഷന്റെ പകുതിയായി വർദ്ധിപ്പിക്കുക, പെൻഷൻ കുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു. കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ജില്ലയിൽ നിന്ന് അഞ്ച് പ്രതിനിധികളെ അയക്കാൻ തീരുമാനിച്ചു. സെക്രട്ടറി പ്രദീപ് മാനന്തവാടി സ്വാഗതവും ഭാരവാഹികളായ കെ.സജീവൻ, പി രാജഗോപാലൻ, സെബാസ്റ്റൻ ജോസഫ് എന്നിവർ പ്രസംഗിക്കുകയും ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *