വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
മേപ്പാടി: നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി പുത്തൻപുരക്കൽ അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു.
അന്നമ്മ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു. കൽപ്പറ്റ-പുറ്റാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ കയറുന്നതിനിടയായിരുന്നു അപകടം.
ബന്ധു വീട്ടിലേക്കുള്ള യാത്രയായിരുന്നു.





Leave a Reply